ടൊറോൻ്റോ: ഒൻറാരിയോയിൽ ബുധാനാഴ്ച റിപ്പോർട്ട് ചെയ്തത് 11852 കോവിഡ് കേസുകളും 14 മരണങ്ങളുമാണ്. ആശുപത്രിയിൽ അഡ്മിറ്റ് ആയവരുടെ എണ്ണം ഒറ്റ ദിവസം കൊണ്ട് 62 ശതമാനം വർധിച്ചു. ഒൻ്റാരിയോയിൽ ഇപ്പോൾ 2081 പേർ ആണ് വിവിധ ആശുപത്രിയിലായി ചികിത്സയിൽ ഉള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 288 ആണ്. ഇതിൽ 138 പേർക്ക് വെൻ്റിലേറ്റർ സൗകര്യം ആവശ്യമായവർ ആണ്.
ജനുവരി 1 മുതൽ ഒൻ്റാരിയോയിൽ PCR പരിശോധന ആശുപത്രി, ആരോഗ്യ രംഗത്തെ ജീവനക്കാർ, അവരുടെ കുടുംബാംഗങ്ങൾ, മറ്റ് അപകട സാധ്യത ഉള്ള മേഖലകളിൽ പ്രവർത്തിക്കുന്നവർ, എന്നിവർക്ക് മാത്രമായി നിജപ്പെടുത്തി.
ഇന്ന് കോവിഡ് പോസിറ്റീവായവരിൽ 1554 പേർ വാക്സിനേഷൻ എടുക്കാത്തവരും, 386 പേർ ഭാഗികമായി എടുത്തവരും, 9255 പേർ പൂർണ്ണമായും വാക്സിനേഷൻ എടുത്തവരും, 387 പേർക്ക് വാക്സിനേഷൻ സ്റ്റാറ്റസ് അറിയില്ലാത്തവരും ആണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ബുധനാഴ്ച 59,000 ലധികം ടെസ്റ്റുകൾ ആണ് നടത്തിയത്. 28 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മൂലം കൂടുതൽ കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. പബ്ലിക് ഹെൽത്ത് പറയുന്നത് പ്രകാരം വിവിധ ആശുപത്രികളിൽ 33 കുട്ടികളാണ് കോവിഡ് മൂലം ചികിത്സയിൽ ഉള്ളത്. ഇതിൽ 5 മുതൽ 11 വയസ് വരെയുള്ള 9 പേരുണ്ട്.
ചൊവ്വാഴ്ച 180,013 കോവിഡ് വാക്സിൻ ഡോസുകൾ നൽകി.ഇതിൽ 9636 എണ്ണം ആദ്യ ഡോസും, 8682 എണ്ണം രണ്ടാം ഡോസും, 161,487 എണ്ണം മൂന്നാം ഡോസും ആണ്. ഒൻ്റാരിയൻസിൽ 83 ശതമാനം പേർ ഒരു ഡോസ് വാക്സിനും, 78 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ ആണ്. ഏകദേശം 27 ശതമാനം പേർ മൂന്നാം ഡോസ് വാക്സിനും സ്വീകരിച്ചവർ ആണ്.