വാൻകൂവർ: കഴിഞ്ഞ വർഷം വെള്ളപ്പൊക്കവും കാട്ടുതീയും കൊണ്ട് കഷ്ട്ടപ്പെട്ട കർഷകരെ സഹായിക്കാൻ പുതിയ പദ്ധതി. ഈ പ്രതികൂല സാഹചര്യത്തിലും സമൂഹത്തിനായി പോരാടിയ കർഷകരെ സഹായിക്കാൻ കൂടുതൽ സന്തോഷമെന്ന് ഫെഡറൽ കാർഷിക- ഭഷ്യ മന്ത്രി മേരി – ക്ലോഡ് ബിബ്ല്യു പറഞ്ഞു.
പുതിയ ബിസി ഫാർമേഴ്സ് മാർക്കറ്റ് വിപുലീകരണ പരിപാടി കൂടുതൽ കച്ചവടക്കാരെ ഉൾക്കൊളളുന്നതിനും, ബിസിയിലുടനീളമുള്ള കമ്മ്യൂണിറ്റികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായങ്ങൾ നൽകുന്നതിനുമായി ഈ വിപണി വിപുലീകരണ പദ്ധതി സഹായിക്കും. ഒറ്റത്തവണ പദ്ധതി വഴി 475,000 ഡോളർ മുതൽ 15000 ഡോളർ വരെ യോഗ്യരായ അപേക്ഷകർക്ക് ലഭ്യമാകും.
പുതിയ പ്രോഗ്രാം ഫണ്ടിങ്ങ് ,കർഷകരുടെ മാർക്കറ്റ് കൂടുതൽ സ്ഥിരതയോടെ നിൽക്കാനും അടിയന്തര ഘട്ടങ്ങളിൽ തുറന്ന് പ്രവർത്തിക്കാനും സഹായിക്കും.
കഴിഞ്ഞ ഒന്നര വർഷമായി പകർച്ച വ്യാധിയും കാലാവസ്ഥാ വ്യതിയാനവും കാരണം കഷ്ട്ടപ്പെടുന്ന കർഷകർക്കും കച്ചവടക്കാർക്കും ഈ പദ്ധതി പ്രകാരം കൂടുതൽ വളർച്ച നേടാനും പുതിയവരെ സ്വാഗതം ചെയ്യാനും സാധിക്കുമെന്ന് ബിസിയുടെ കൃഷി-ഭക്ഷ്യ-മത്സ്യബന്ധന മന്ത്രി ലാന പോഫാം പറഞ്ഞു.
കർഷകരുടെ വിപണികൾക്ക് വ്യാപാരത്തിനും, സംഭരണത്തിനും, ചരക്ക് നീക്കത്തിനും, വൈദ്യുതി – പ്രവർത്തന ചിലവുകൾ എന്നിവയ്ക്കും ഈ ഫണ്ടിംങ് ഉപയോഗിക്കാം. നോൺ പ്രോഫിറ്റ് സ്ഥാപനങ്ങൾ അല്ലെങ്കിൽ ഗ്രൂപ്പുകൾ, സഹകരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകൾ, ഫസ്റ്റ് നേഷൻസ് വിപണികൾ എന്നിവരാണ് യോഗ്യരായ അപേക്ഷകർ. ഈ സ്ഥാപനങ്ങൾ കുറഞ്ഞത് ഒരു വർഷമെങ്കിലും (2020 മുമ്പ് സ്ഥാപിതമായത്) അല്ലെങ്കിൽ 2021 വേനൽക്കാലത്ത് പ്രവർത്തിച്ചിരിക്കണം.
അപേക്ഷകൾ 2022 ജനുവരി 28 വരെ സമർപ്പിക്കാം. ഫസ്റ്റ് കം ഫസ്റ്റ് സേർവ് എന്ന അടിസ്ഥാനത്തിൽ ആയിരിക്കും വിതരണം.
കാനഡയിലെ കാർഷിക, കാർഷിക-ഭക്‌ഷ്യ-കാർഷിക-ഉൽപ്പന്ന മേഖലകളെ ശക്തിപ്പെടുത്തുന്നതിനും വളർത്തുന്നതിനുമായി ഫെഡറൽ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ ഗവൺമെന്റുകൾ നടത്തുന്ന അഞ്ച് വർഷത്തെ $3-ബില്യൺ നിക്ഷേപമായ കനേഡിയൻ അഗ്രികൾച്ചറൽ പാർട്ണർഷിപ്പ് ആണ് ധനസഹായം നൽകുന്നത്. പ്രവിശ്യകളും പ്രദേശങ്ങളും രൂപകൽപ്പന ചെയ്‌ത് വിതരണം ചെയ്യുന്ന പ്രോഗ്രാമുകൾക്കായി 60% ഫെഡറലിനും 40% പ്രവിശ്യാ/പ്രാദേശികമായും ചെലവ് പങ്കിടുന്ന $2-ബില്യൺ പ്രതിബദ്ധത ഇതിൽ ഉൾപ്പെടുന്നു.