നോർത്ത് വെസ്റ്റ് കാൽഗറിയിലെ റോയൽ ഓക്കിന് സമീപം വാഹനാപകടത്തിൽ 11 വയസ്സുള്ള ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
രാവിലെ 8:30ഓടെ റോയൽ ടെറസ്, റോയൽ ഓക്ക് ഡ്രൈവ് എൻ.ഡബ്ല്യു ഇന്റർസെക്ഷനിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.