വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ 2022 ലെ മികച്ച മന്ത്രിക്കുള്ള ഫൊക്കാന അവാര്‍ഡിന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അര്‍ഹനായി.
മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് രാജ്യസഭാംഗം ഡോ ജോണ്‍ ബ്രിട്ടാസ് എംപി നേടി. ഒപ്പം മികച്ച നിയമസഭാ സാമാജികനുളള അവാര്‍ഡിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും തെരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്റ് ബാബു സ്റ്റീഫന്‍, സെക്രട്ടറി കലാ ഷാഹി, ട്രെഷറര്‍ ബിജു ജോണ്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 31, ഏപ്രിൽ 1 തീയതികളില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ഫൊക്കാനാ കേരള കണ്‍വെന്‍ഷനില്‍ വെച്ച് അവാര്‍ഡുകള്‍ സമ്മാനിക്കും.