ഒന്റാരിയോയിൽ “സ്പ്രിംഗ് ഫോർവേഡ്” ചെയ്യാൻ സമയമായി. 2023-ലെ ഡേലൈറ്റ് സേവിംഗ് സമയത്തിനായി കനേഡിയന്മാർ മാർച്ച് 12 ന് പുലർച്ചെ 2 മണിക്ക് തങ്ങളുടെ ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് മാറ്റും. നവംബർ 5-ന് പുലർച്ചെ 2 മണിക്ക്, ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് വെക്കുന്നതോടെ ഡേലൈറ്റ് സേവിംഗ് ടൈം അവസാനിക്കും.
സാധാരണഗതിയിൽ, ഡേലൈറ്റ് സേവിംഗ് സമയം മാർച്ചിലെ രണ്ടാമത്തെ ഞായറാഴ്ച ആരംഭിച്ച് നവംബറിലെ ആദ്യ ഞായറാഴ്ച അവസാനിക്കുക.
ഒന്റാരിയോ 2020-ൽ ടൈം അമെൻഡ്‌മെന്റ് ആക്റ്റ് എന്ന പേരിൽ ഒരു ബിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. 2019-ൽ ബ്രിട്ടീഷ് കൊളംബിയയിലും സമാനമായ നിയമനിർമ്മാണം പാസാക്കി. എന്നാൽ അതേ സമയമേഖലയിലുള്ള അമേരിക്കൻ സംസ്ഥാനങ്ങൾ ഡേലൈറ്റ് സേവിംഗ് ടൈം സമ്പ്രദായം പിന്തുടരുന്നതിനാൽ നടപടികൾ വൈകുകയാണ്.
ക്യുബക് പ്രവിശ്യയിൽ വർഷം മുഴുവനും സാധാരണ സമയം തുടരുന്നതിനാൽ ഡേലൈറ്റ് സേവിംഗ് ടൈം മാറ്റം ബാധകമാകില്ല. എന്നാൽ യുകോൺ, സസ്കച്ചുവനിലെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് കൊളംബിയയിലെ ചില ഭാഗങ്ങളിലും ഡേലൈറ്റ് സേവിംഗ് ടൈം മാറ്റം പ്രകടമാണ്.
ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ പ്രവിശ്യകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സമ്പ്രദായം ഉപേക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആൽബർട്ടയിൽ കഴിഞ്ഞ വർഷം ഈ ആശയത്തെക്കുറിച്ച് നടത്തിയ റഫറണ്ടത്തിൽ വോട്ട് ചെയ്തവരിൽ പകുതിയിലധികം പേരും ഡേലൈറ്റ് സേവിംഗ് ടൈം നിലനിർത്താൻ ആഗ്രഹിച്ചതായി കണ്ടെത്തിയിരുന്നു.