മോൺട്രിയൽ നോർത്തിലെ ഒരു സ്‌കൂളിന് സമീപം തിങ്കളാഴ്ച 16 വയസ്സുള്ള വിദ്യാർത്ഥിയെ ചുറ്റിക ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇതോടെ എക്കോൾ കാലിക്സ ലാവല്ലിൽ നടന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
തിങ്കളാഴ്ച പെല്ലെറ്റിയർ അവന്യൂവിലെ ഹൈസ്‌കൂളിൽ നിന്നും പുറത്തുവന്ന 16 വയസ്സുകാരനെ ഒരു സംഘം ആളുകൾ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ, 16 വയസ്സുള്ള ഒരു ആൺകുട്ടിയെയും 19 വയസ്സുള്ള രണ്ട് പേരെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ വിദ്യാർത്ഥികളാണോ എന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇവർക്കെതിരെ ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതിനും അപകടകരമായ ആവശ്യത്തിനായി ആയുധം കൈവശം വച്ചതിനും കേസെടുത്തു.