അമേരിക്കയിലെ കാലിഫോണിയയില്‍ വീണ്ടും വെടിവയ്പ്പ്. ആക്രണത്തില്‍ ഏഴ് പേര് വെടിയേറ്റ് മരിച്ചു. കാലിഫോര്‍ണിയയിലുളള ഹാഫ് മൂണ്‍ ബേയിലാണ് വെിവയ്പ്പുണ്ടായത്. വെടിവെപ്പില്‍ ചൈനീസ് കര്‍ഷക തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കില്‍ ചൈനീസ് പുതുവത്സര പരിപാടിയില്‍ 72 കാരനായ ഒരാള്‍ 10 പേരെ കൊലപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വെടിവയ്പ്പുണ്ടായിരിക്കുന്നത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ 72 കാരന് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. വെടിവെപ്പിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ഉപയോഗിച്ച വാന്‍ പോലീസ് തടഞ്ഞപ്പോള്‍ അക്രമി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.