ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് ഹോമിനുള്ളില്‍ പോലീസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനമേറ്റ 95 വയസ്സുള്ള സ്ത്രീ മരിച്ചു. ക്ലെയര്‍ നൗലാന്‍ഡ് ആണ് മരിച്ചത്. മെയ് 17 ന് ഇലക്ട്രോണിക് സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ചുള്ള വെടിയേറ്റ ശേഷം ക്ലെയര്‍ നൗലാന്‍ഡ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു.
”95 കാരിയായ ക്ലെയര്‍ നൗലാന്‍ഡിന്റെ മരണം സ്ഥിരീകരിക്കുന്നത് വളരെ സങ്കടകരമാണ്, ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ആശുപത്രിയില്‍ കുടുംബവും പ്രിയപ്പെട്ടവരും ചുറ്റും നില്‍ക്കെ അവരുടെ സാന്നിധ്യത്തിലാണ് അന്ത്യമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ 33-കാരനായ ഒരു സീനിയര്‍ കോണ്‍സ്റ്റബിളിനെതിരെ ഗുരുതരമായ ദേഹോപദ്രവം ഉണ്ടാക്കിയതിനും, ശാരീരിക ഉപദ്രവത്തിന് ഇടയാക്കിയ ആക്രമണത്തിനും കേസെടുത്തു. ശമ്പളത്തോടെ സസ്പെന്‍ഷനിലായ പോലീസുകാരന്‍ ജൂലൈ അഞ്ചിന് കോടതിയെ സമീപിക്കും.