ലണ്ടൻ, ഒൻ്റാരിയോ: ലണ്ടൻ ഒൻ്റാരിയോയിൽ മലയാളി വിദ്യാർത്ഥി മരിച്ചു. കുടമാളൂർ സ്വദ്ദേശി ആയ ആനന്ദ് രവീന്ദ്രനാഥൻ (28) ആണ് മരിച്ചത്. സ്റ്റയർകേസിൽ നിന്ന് വീണ് പരിക്കേറ്റ് ലണ്ടൻ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേ ആണ് മരണം സംഭവിച്ചത്.
ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.ഗുരുതരമായി പരിക്കേറ്റ ആനന്ദ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇന്ന് രാവിലെ ആണ് മരണം സ്ഥിഥീകരിക്കുന്നത്.
ലണ്ടൻ ഫാൻഷാവേ കോളേജിലെ വിദ്യാർത്ഥിയായിരുന്നു ആനന്ദ്.
2020 ലാണ് ഇദ്ദേഹം കാനഡയിൽ വിദ്യാർത്ഥിയായി എത്തുന്നത്.കുടമാളൂർ രവിമംഗലം വീട്ടിൽ രവീന്ദ്രൻ്റെയും സുപ്രിയയുടെയും മകനാണ് മരിച്ച ആനന്ദ്.
വിദ്യാർത്ഥിയുടെ ആകസ്മിക വേർപാടിൽ ലണ്ടൻ ഒൻ്റാരിയോ മലയാളി അസോസിയേഷൻ (LOMA) അനുശോചനം രേഖപ്പെടുത്തി.