ടൊറൻ്റോ : ബർലിംഗ്ടണിൽ മലയാളി യുവാവ് മരിച്ചു. പരേതനായ കേരളാ കോൺഗ്രസ് നേതാവ് ജോർജ് വടകരയുടെ മകൻ അതുൽ ജോർജ് (30) ആണ് മരിച്ചത്.
ബർലിംഗ്ടണിലെ ബ്രാൻറ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അതുലിന്റെ ജീവൻ രക്ഷിക്കാനായില്ല.
മരിച്ച അതുൽ ഒൻ്റാരിയോയിലെ കിച്ചനറിലാണ് താമസം. അതുൽ ജോർജിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ടൊറൻ്റോ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ പൂർവ്വവിദ്യർത്ഥിയാണ് അതുൽ.
ഭാര്യ ഡോ. ജീവ, അമ്മ : ശോഭ. സഹോദരങ്ങൾ : അലിൻ മരിയ, അഖിൽ.