കേരളത്തിൽ ബയോമെട്രിക്സ് എടുക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് ഇമിഗ്രേഷൻ മിനിസ്റ്റർക്ക് നിവേദനം നൽകി. ലൈസൻസ്ഡ് ഇമിഗ്രേഷൻ കൺസൾട്ടൻ്റ് കൂടിയായ കൃഷ്ണാനന്ദ് ജി നായർ ആണ് ഇമിഗ്രേഷൻ മിനിസ്റ്റർ സീൻ ഫ്രൈസറിന് നിവേദനം നൽകിയത്.

സമീപ വർഷങ്ങളിൽ ഇമിഗ്രേഷൻ അപേക്ഷകളുടെ എണ്ണത്തിൽ ഇന്ത്യയിലെ മുൻനിര പ്രവിശ്യകളിലൊന്നാണ് കേരളം എന്നും, സ്റ്റാറ്റിസ്റ്റിക്സ് കാനഡ 2022 ഓഗസ്റ്റ് 17-ന് പ്രസിദ്ധീകരിച്ച പുതിയ സെൻസസ് ഡാറ്റ അനുസരിച്ച്, പ്രധാനമായും ദക്ഷിണേഷ്യൻ ഭാഷകളായ ഗുജറാത്തി, പഞ്ചാബി, ഹിന്ദി അല്ലെങ്കിൽ മലയാളം സംസാരിക്കുന്ന കനേഡിയൻമാരുടെ എണ്ണം 2016 മുതൽ 2021 വരെ ഗണ്യമായി വർദ്ധിച്ചു എന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.

കുടിയേറ്റം വഴിയുള്ള വർദ്ധനവ് വാസ്തവത്തിൽ, ഈ ഭാഷകളിലൊന്നായ മലയാളം സംസാരിക്കുന്ന ആളുകളുടെ വളർച്ചാ നിരക്ക് ഈ കാലയളവിൽ മൊത്തത്തിലുള്ള കനേഡിയൻ ജനസംഖ്യയേക്കാൾ എട്ട് മടങ്ങ് കൂടുതലായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 2016 മുതൽ 2021 വരെയുള്ള കാലയളവിൽ വീട്ടിൽ മലയാളം സംസാരിക്കുന്ന കനേഡിയരുടെ എണ്ണത്തിൽ 129 ശതമാനത്തിൻ്റെ വളർച്ചയുണ്ടായി. ഈ ഡാറ്റ കനേഡിയൻ കമ്മ്യൂണിറ്റികളുടെ സമ്പന്നമായ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും, കേരളത്തിൽ നിന്നുള്ള അപേക്ഷകർക്ക് തങ്ങളുടെ സംസ്ഥാനത്ത് ഒരു ബയോമെട്രിക്സ് എടുക്കുവാനുള്ള കേന്ദ്രം ഇല്ലാത്തതിന്റെ വലിയ വെല്ലുവിളികൾ നേരിടുന്നു.

ബംഗളൂരു, ചെന്നൈ നഗരങ്ങളിലാണ് ഏറ്റവും അടുത്തുള്ള ബയോമെട്രിക്സ് ശേഖരണ കേന്ദ്രങ്ങൾ. ഈ സ്ഥലങ്ങൾ 600 കിലോമീറ്ററിലധികം ദൂരെയാണ്. ട്രെയിനിലോ ബസിലോ കാറിലോ സഞ്ചരിച്ച് 12 മണിക്കൂർ എടുത്താണ് അവിടെ എത്തുവാൻ സാധിക്കുക.
റോഡിലൂടെയുള്ള ദീർഘദൂര യാത്രകൾക്ക് പ്രായമായവർക്കും മറ്റ് ആരോഗ്യ പ്രശ്‌നമുള്ളവർക്കും ഇത് പ്രത്യേകിച്ച് വെല്ലുവിളിയാണ്. വിഎഫ്എസ് ഗ്ലോബലിന് കേരളത്തിലെ കൊച്ചി നഗരത്തിൽ ഒരു യുകെ വിസ അപേക്ഷാ കേന്ദ്രമുണ്ട്, അവിടെ യുകെ വിസ അപേക്ഷകർക്ക് അവരുടെ ബയോമെട്രിക്സ് നൽകാൻ കഴിയും. ഇന്ത്യയിലെ കാനഡ വിസ അപേക്ഷാ കേന്ദ്രങ്ങൾ വഴിയുള്ള കനേഡിയൻ വിസ അപേക്ഷാ പിന്തുണാ സേവനങ്ങളുടെ ദാതാവ് കൂടിയാണ് VFS ഗ്ലോബൽ എന്നതിനാൽ, ഇത് കൂടുതൽ സുഗമമാകും എന്നും അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു.

കാനഡ വിസ അപേക്ഷകർക്കായി കേരളത്തിലെ കൊച്ചിയിൽ ബയോമെട്രിക്സ് എടുക്കുവാനുള്ള സൗകര്യം വിപുലീകരിക്കുന്നതും, കാനഡയിലേക്കുള്ള യാത്രയ്ക്കായി കേരളത്തിലുള്ളവർക്ക് വിസ അപേക്ഷാ നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന പുതിയ ക്രമീകരണങ്ങളെ കേരളത്തിലെ ജനങ്ങൾ വളരെയധികം സ്വാഗതം ചെയ്യും. അതിനാൽ, ഈ വിഷയത്തിൽ അടിയന്തിര ശ്രദ്ധ അഭ്യർത്ഥിക്കുന്നു എന്നും കേരളത്തിലെ വിസ അപേക്ഷകർക്ക് വളരെ പ്രയോജനപ്രദമായ ഒരു ബയോമെട്രിക്സ് കളക്ഷൻ സെന്റർ കേരളത്തിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.