ടോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടനാണ് ശർവാനന്ദ് രക്ഷിത്. നടന്റെ വിവാഹ നിശ്ചയ വാർത്തകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഐടി പ്രൊഫഷണൽ ആയ രക്ഷിതയാണ് വധു. ഇന്ന് ഹൈദരാബാദിൽ ഗംഭീരമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്.
കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും മോതിരം മാറ്റിയത്. വിവാഹ തിയതി ഉടൻ പ്രഖ്യാപിക്കും.
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ കുടുംബം, നാഗാർജുനയുടെ കുടുംബം, രാം ചരൺ, ഉപാസന, അഖിൽ, നാനി, റാണ ദഗ്ഗുബതി, സിദ്ധാർത്ഥ്, അദിതി റാവു ഹൈദരി, നിതിൻ, ശ്രീകാന്ത്, മൈത്രി മൂവി മേക്കേഴ്‌സ് നവീൻ, രവി, സിത്താര നാഗ വംശി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
നിർമ്മാതാവ് ചൈനബാബു, സംവിധായകൻ കൃഷ്, സുധീർ വർമ്മ, ചന്ദു മൊണ്ടേട്ടി, വെങ്കി അറ്റ്‌ലൂരി, അഭിഷേക് അഗർവാൾ, സുപ്രിയ, സ്വപ്ന ദത്ത്, ഏഷ്യൻ സുനിൽ, സുധാകർ ചെറുകുരി, ദേവ കട്ട, വൈര എന്റർടെയ്ൻമെന്റ്‌സ്, യുവി ക്രിയേഷൻസ് വംശി, വിക്രം തുടങ്ങിയവരും നടനും വധുവിനും മംഗളാശംസകൾ നേരാനെത്തി.

തെലുങ്ക് സിനിമകൾക്കൊപ്പം തമിഴ് സിനിമകളിലും ശർവാനന്ദ് അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. 2011 ൽ പുറത്തിറങ്ങിയ ചിത്രം എങ്കേയും എപ്പോതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന് സൈമ അവാർഡും താരത്തിന് ലഭിച്ചിരുന്നു. കൂടാതെ മല്ലി മല്ലി ഇടി റാണി റോജു എന്ന ചിത്രത്തിന് നന്ദി പ്രത്യേക ജൂറി അവാർഡും താരത്തിന് ലഭിച്ചിരുന്നു. ആടവല്ലു മീകു ജോഹാർലു, ഒകെ ഒക ജീവിതം, കാനം എന്നിവയാണ് 2022 ൽ പുറത്തിറങ്ങിയ ശർവാനന്ദ് ചിത്രം.