ന്യൂയോർക്ക് : അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ആഗോളതലത്തിൽ 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസ്സി. ജീവനക്കാർക്ക് അയച്ച മെമ്മോയിലാണ് ആൻഡി ജാസ്സി തീരുമാനം അറിയിച്ചത്.
ജനുവരിയിൽ പിരിച്ചുവിടുമെന്ന് അറിയിച്ച 18,000 ജീവനക്കാർക്കൊപ്പം 9,000 ജീവനക്കാരെ കൂടി ഒഴിവാക്കുന്നതോടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പിരിച്ചുവിടലായി മാറും.
കമ്പനിയുടെ വാർഷിക ആസൂത്രണ പ്രക്രിയയുടെ രണ്ടാം ഘട്ടം ഈ മാസം പൂർത്തിയാക്കിയതോടെയാണ് ജീവനക്കാരെ പിരിച്ചുവിടുന്ന തീരുമാനം കൈക്കൊണ്ടതെന്ന് മെമ്മോയിൽ ജാസി പറഞ്ഞു. എന്നാൽ, ചില സ്ട്രാറ്റജിക് ഏരിയകളിൽ ഇനിയും നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.