ഓട്ടവ : കാനഡയിലെ ഭവന നിർമ്മാണത്തിന്റെ വാർഷിക വേഗത ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഒരു ശതമാനം കുറഞ്ഞതായി കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ (സിഎംഎച്ച്‌സി) റിപ്പോർട്ട്. വീടുകളുടെ നിർമ്മാണം ജൂലായിൽ 255,232 ആയിരുന്നതിനെ അപേക്ഷിച്ച് ഓഗസ്റ്റിൽ 252,787 യൂണിറ്റുകളായി കുറഞ്ഞതായി ദേശീയ ഹൗസിംഗ് ഏജൻസി പറയുന്നു.

അതേസമയം, ഓഗസ്റ്റിൽ നഗര ഭവന നിർമ്മാണ നിരക്ക് ഒരു ശതമാനം ഇടിഞ്ഞ് 2,33,075 യൂണിറ്റായും കുറഞ്ഞു. മൾട്ടി-യൂണിറ്റ് അർബൻ സ്റ്റാർട്ടുകളുടെ വേഗത ഒരു ശതമാനം കുറഞ്ഞ് 191,250 ആയി. മൾട്ടി-യൂണിറ്റ് റൂറൽ സ്റ്റാർട്ടുകളുടെ വാർഷിക നിരക്ക് 19,712 ആയി കണക്കാക്കപ്പെട്ടു.

ജൂലൈയിലെ 242,552 ൽ നിന്ന് 0.8 ശതമാനം വർധിച്ച് മൊത്തത്തിലുള്ള പ്രതിമാസ കാലാനുസൃതമായി ക്രമീകരിച്ച വാർഷിക ഭവനനിർമ്മാണ നിരക്ക് ഓഗസ്റ്റിൽ 244,507 യൂണിറ്റായി.