ഇന്നലെ വൈകുന്നേരം ഗാറ്റിനോവിൽ ഉണ്ടായ ATV അപകടത്തിൽ 19 കാരിയായ യുവതി മരിച്ചു. കാന്റ്‌ലിക്ക് സമീപമുള്ള ഒരു ഓഫ്-റോഡ് പാതയിൽ വൈകുന്നേരം നാലോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ 18 വയസ്സുള്ള ഒരു യുവാവിന് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് റിപ്പോർട്ട് ചെയ്തു.
അപകടം നടന്ന Rue Bourbon, Beauchastel എന്നിവയ്‌ക്ക് സമീപമുള്ള വനപ്രദേശത്ത് എത്തിയതായി ഗാറ്റിനോ അഗ്നിശമന ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽപ്പെട്ട യുവാവിനെ പ്രത്യേക ഓഫ് റോഡ് വാഹനം വഴി അപകടസ്ഥലത്തു നിന്നും ആംബുലൻസിനടുത്തേക്ക് എത്തിക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.