ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും ഓസട്രേലിയക്ക് മേധാവിത്വം.ആദ്യം ബാറ്റ് ചെയ്ത് 469 റണ്‍സ് എടുത്ത ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ 5 വിക്കറ്റുകള്‍ വീഴ്ത്തി.രണ്ടാം ദിനത്തിലെ കളി അവസാനിച്ചപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 151 എന്ന നിലയിലാണ് ഇന്ത്യ.
ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലെത്തിയത്.ഹെഡ് 174 പന്തില്‍ 163 റണ്‍സും സ്മിത്ത് 268 പന്തില്‍ 121 റണ്‍സുമാണ് നേടിയത്.48 റണ്‍സുമായി അലക്‌സ് കാരിയും 43 റണ്‍സ് നേടി ഡേവിഡ് വാര്‍ണറും മികച്ച പ്രകടനം നടത്തി.ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി.മുഹമ്മദ് ഷമിയും ഷര്‍ദൂല്‍ ഠാക്കൂറും 2 വിക്കറ്റുകളാണ് നേടിയത്.ഒരു വിക്കറ്റ് നേടി രവീന്ദ്ര ജഡേജയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി.മറ്റൊരു വിക്കറ്റ് വിണത് റണൗട്ടിലൂടെയാണ്.പകരകാരനായി ഫീല്‍ഡിലിറങ്ങിയ അക്‌സര്‍പട്ടേല്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ റണൗട്ടാക്കുകയായിരുന്നു.
ഓസ്‌ട്രേലിയയുടെ മികച്ച സ്‌കോറിനെ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയ്ക്ക് 71 റണ്‍സ് എടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി.നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ആദ്യം വീണത്.ഓസീസ് നായകല്‍ പാറ്റ് കമ്മിൻസാണ് രോഹിതിന്റെ വിക്കറ്റ് വീഴ്ത്തിയത്.26 പന്തില്‍ 15 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ കമ്മിന്‍സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് പുറത്തായത്.പിന്നാലെ 13 റണ്‍സ് നേടിയ ശുഭ്‌മാൻ ഗില്ലിനെ സ്‌കോട്ട് ബോളണ്ട് പവലിയനിലേക്ക് അയച്ചു.ബോളണ്ടിന്റെ പന്തിനെ പ്രതിരോധിക്കാനാവാതെ ഗില്‍ ബൗള്‍ഡായി.ചേതേശ്വർ പൂജാരയെ കാമറൂണ്‍ ഗ്രീനും പുറത്താക്കി.14 റണ്‍സാണ് പൂജാര സ്‌കോര്‍ ചെയ്തത്.ഇന്ത്യന്‍ സ്‌കോര്‍ 71 ല്‍ നില്‍ക്കെ 14 റണ്‍സ് നേടിയ വിരാട് കോലി പുറത്തായി.മിച്ചല്‍ സ്റ്റാര്‍ക്കാണ് വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തിയത്.പിന്നീട് ഒത്തുച്ചേര്‍ന്ന അജിന്‍ക്യ രഹാനെയും രവിന്ദ്ര ജഡേജയും ഇന്ത്യന്‍ സ്‌കോറിനെ മുന്നോട്ട് നയിച്ചു.വലിയ കൂട്ടുകെട്ടിലേക്ക് പോകുകയായിരുന്ന സഖ്യത്തിനെ നഥാന്‍ ലിയോണാണ് പൊളിച്ചത്.51 പന്തില്‍ 48 റണ്‍സ് എടുത്ത രവീന്ദ്ര ജഡേജയാണ് പുറത്തായത്.അജിന്‍ക്യ രഹാനെയും ശ്രീകര്‍ ഭരതും ആണ് ക്രീസില്‍ ഉള്ളത്.രഹാനെ 29 ഉം ഭരത് 5 ഉം റണ്‍സ് എടുത്തിട്ടുണ്ട്.മൂന്നാം ദിനത്തില്‍ മികച്ച കൂട്ടുകെട്ടുമായി മത്സരത്തിലേക്ക് തിരിച്ച് വരാനായിരിക്കും ടീം ഇന്ത്യയുടെ ശ്രമം.