ഒമ്പത് ആഴ്‌ച മാത്രം പ്രായമുള്ള ഒമേക്ക് എന്ന പൂച്ചക്കുട്ടിക്ക് വേണ്ടി ഉടമകളെ തിരയുകയാണ് എസ്പിസിഎ. ഓമേക്കിന്റെ പിന്നിലെ കാലിന് സാരമായ വൈകല്യമുണ്ട്. ദത്ത് നൽകുന്നതിന് മുമ്പ് അത് മുറിച്ചു മാറ്റണം.
ബ്രിട്ടീഷ് കൊളംബിയയിലെ അഭയകേന്ദ്രത്തിൽ ജനിച്ച ഒമേക്കിന്റെ കൂടെ ജനിച്ച മറ്റ് രണ്ട് പൂച്ച കുട്ടികളും ജനനസമയത്ത് തന്നെ മരിച്ചിരുന്നു.
ഒമേക്കിന്റെ വൈകല്യം കളിക്കാനുള്ള അവന്റെ ആഗ്രഹത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും എന്നാൽ ഓടുമ്പോൾ അത് തടസ്സമാകുമെന്നും വക്താവ് ക്രിസ്റ്റ ലാർസൻ പറഞ്ഞു. “നിർഭാഗ്യവശാൽ ഒമേക്കിന്റെ കാലുകൾ പ്രവർത്തനക്ഷമമല്ല, അത് നീക്കം ചെയ്യുന്നതാണ് അവൾക്ക് ഏറ്റവും നല്ലത്,” ലാർസെൻ കൂട്ടിച്ചേർത്തു.
അടുത്ത ആഴ്‌ചയാണ് ശസ്ത്രക്രിയ നടത്താൻ ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ടാഴ്ചത്തെ പരിചരണത്തിനു ശേഷം അവൾ സുഖം പ്രാപിക്കും എന്നും അതിനുള്ളിൽ അവളെ ദത്തെടുക്കാൻ തയ്യാറായി ആരെങ്കിലും മുന്നോട്ടുവരണമെന്നും വക്താക്കൾ പറഞ്ഞു.