മോൺട്രിയൽ : കിട്ടാക്കടം വർധിച്ചതിനെ തുടർന്ന് റീട്ടെയിൽ ഓട്ടോ ഫിനാൻസ് ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് ബിഎംഒ ഫിനാൻഷ്യൽ ഗ്രൂപ്പ്. കാനഡയിലും യുഎസിലും ഈ തീരുമാനം പിരിച്ചുവിടലുകൾക്ക് കാരണമാകുമെന്നും ബാങ്ക് ഓഫ് മോൺട്രിയൽ പറയുന്നു.
ജൂലൈ 31ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ കിട്ടാക്കടം മൂന്നിരട്ടിയായി വർധിച്ച് 492 ദശലക്ഷം ഡോളറിലെത്തി. കഴിഞ്ഞ ഒന്നര വർഷമായി പലിശനിരക്കിലുണ്ടായ വർധനയെ നേരിടാൻ പാടുപെടുന്ന ഉപഭോക്താക്കൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിലേക്കാണ് വരുമാന സ്‌റ്റേറ്റ്‌മെന്റിലെ ആ വീഴ്ചകൾ സൂചിപ്പിക്കുന്നത്.

റീട്ടെയിൽ ലൈനിൽ, ബാങ്കിന്റെ ക്രെഡിറ്റ് നഷ്ടം 800 ശതമാനം ഉയർന്ന് 81 ദശലക്ഷം ഡോളറിലെത്തി.
കഴിഞ്ഞ പാദത്തിൽ, പിരിച്ചുവിടലുമായി ബന്ധപ്പെട്ട ചെലവുകൾക്ക് മൊത്തം 223 ദശലക്ഷം ഡോളർ പ്രീ-ടാക്‌സായി വിനിയോഗിച്ചിരുന്നു. എന്നാൽ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം ബാങ്ക് വെളിപ്പെടുത്തിയില്ല.