വിവാദങ്ങൾക്കിടെ ബിബിസി ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗത്തിന്റെയും പ്രദർശനം നടത്തുമെന്ന്
കേരളത്തിലെ ഇടത് സംഘടനകളും,യൂത്ത്കോൺഗ്രസും.ബിബിസി ഡോക്യൂമെന്ററിയുടെ
ഉള്ളടക്കം ചർച്ചയാക്കുന്നതിനോട് വിയോജിച്ചു കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി.
ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണ് ഡോക്യൂമെന്ററിക്ക് പിന്നിലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും
പ്രതികരിച്ചു.അതേ സമയം തിരുവനന്തപുരത്തെ പ്രതിഷേധത്തിൽ കണ്ടാലറിയാവുന്ന നൂറോളം ബിജെപി- യുവമോർച്ച പ്രവർത്തകർക്കതിരെ പോലീസ് കേസെടുത്തു.
പ്രദർശനവും പ്രതിഷേധവും രണ്ടാം ദിവസവും കേരളത്തിലും തുടരുന്നു.സംസ്ഥാനത്തു BBC ഡോക്യൂമെന്ററിയുടെ പ്രദർശനം നടത്തുമെന്ന് യൂത്ത് ലീഗും നിലപാടെടുത്തു.എറണാകുള ലോ കോളേജിലെ പ്രദർശനം പ്രതിഷേധത്തിൽ അവസാനിച്ചു.BBC ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പാൾ അറിയിച്ചതോടെയാണ് പ്രതിഷേധമുണ്ടായത്.
കോളേജ് ജീവനക്കാർ ഊരിയ ഫ്യൂസ് വിദ്യാർത്ഥികൾ തിരികെ കുത്തി.പ്രദർശനം വിലക്കിയ കേന്ദ്രത്തിന്റെ നിലപാട് അനാവശ്യമാണെന്നും ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ലെന്നും ശശി തരൂർ.ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതിൽ ഉള്ള രോഷത്താൽ ഭിന്നിപ്പുണ്ടാക്കാനാണ് ഡോക്യുമെന്ററി കൊണ്ട് ശ്രമിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചു .
തിരുവനന്തപുരത്ത് മാനവീയം വീഥിയിലെയും പൂജപ്പുരയിലെയും പ്രതിഷേധങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.ബി.ജെ.പി, യുവമോര്‍ച്ച നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നിയമവിരുദ്ധ ഒത്തുകൂടല്‍, സംഘര്‍ഷം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.എന്നാൽ പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ല. ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലെന്നാണ് പൊലീസ് വിശദീകരണം.