കാൾഗറി : ബജറ്റ് എയർലൈനായ സ്വൂപ്പ് ഈ വർഷാവസാനത്തോടെ അടച്ചുപൂട്ടുമെന്നും അതിന്റെ പ്രവർത്തനങ്ങൾ വെസ്റ്റ് ജെറ്റിലേക്ക് ലയിപ്പിക്കുമെന്നും വെസ്റ്റ് ജെറ്റ് സിഇഒ അലക്സിസ് വോൺ ഹോൻസ്ബ്രോച്ച് അറിയിച്ചു. സ്വൂപ്പുമായുള്ള ലയനം ഒക്ടോബർ 28-നകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലയനം പൂർത്തിയാകുന്ന വരെ Swoop അതിന്റെ നിലവിലുള്ള നെറ്റ്‌വർക്ക് സ്വതന്ത്രമായി പ്രവർത്തിപ്പിക്കുമെന്നും കാൾഗറി ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു. ലയനം പൂർത്തിയാകുന്നതോടെ Swoop ജീവനക്കാർ വെസ്റ്റ്‌ജെറ്റിലേക്ക് മാറും.

എന്നാൽ, സ്വൂപ്പ് സർവീസ് നടത്തുന്ന മാർക്കറ്റുകളും റൂട്ടുകളും ഉപേക്ഷിക്കുമോ അതോ വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റുകൾ ഉപയോഗിച്ച് അവ പരിഹരിക്കുമോ എന്ന വെസ്റ്റ് ജെറ്റ് വ്യക്തമാക്കിയിട്ടില്ല.
വെസ്റ്റ് ജെറ്റും എയർ ലൈൻ പൈലറ്റ്സ് അസോസിയേഷനും തമ്മിലുള്ള കരാർ അംഗീകരിച്ചതായി പ്രഖ്യാപിച്ചതോടെയാണ് തീരുമാനം വെളിപ്പെടുത്തിയത്. 2023 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തിലുള്ള കരാർ 2026 ഡിസംബർ 31 വരെ നിലനിൽക്കും.