കഴിഞ്ഞയാഴ്ച മണ്ണിടിച്ചിലിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഏർപ്പെടുത്തിയ, ബ്രിട്ടീഷ് കൊളംബിയ കാംബെൽ റിവറിലെ ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചതായി കാംബെൽ റിവർ ഓപ്പറേഷൻസ് ഡയറക്ടർ ഡ്രൂ ഹാഡ്‌ഫീൽഡ് അറിയിച്ചു. എന്നാൽ പ്രാദേശിക അടിയന്തരാവസ്ഥ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ജനുവരി 17-നാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് ജനുവരി 19 ന് ഒഴിപ്പിക്കൽ അലർട്ട് നൽകുകയും ഇന്നലെ ഉത്തരവ് പിൻവലിച്ചതായും സിറ്റി അധികൃതർ അറിയിച്ചു. പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്ക് സുരക്ഷാഭീഷിണി ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചതെന്ന് അധികൃതർ പറഞ്ഞു.
മണ്ണിടിച്ചിലിന്റെ വ്യാപ്തി അന്വേഷിക്കുന്നതിനുള്ള ജിയോ ടെക്‌നിക്കൽ ജോലികൾ ഇപ്പോഴും നടക്കുന്നതിനാൽ, കുടിയൊഴിപ്പിക്കൽ ഉത്തരവ് പിൻവലിച്ചെങ്കിലും, പ്രാദേശിക അടിയന്തരാവസ്ഥ തുടരുമെന്ന് നഗരം അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രാദേശിക അടിയന്തരാവസ്ഥ നിലനിൽക്കുമെന്ന് നഗരം അറിയിച്ചു.