ഉക്രെയ്‌ൻ സൈന്യത്തിൽ മെഡിക്ക് ആയി പ്രവർത്തനത്തിച്ചിരുന്ന കനേഡിയൻ പൗരൻ കൊല്ലപ്പെട്ടതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. ഡൊനെറ്റ്സ്കിന്റെ കിഴക്കൻ മേഖലയിലെ നഗരമായ ബഖ്മുട്ടിൽ ഉക്രെയ്നിലെ ബ്ലാക്ക് ടീമിനൊപ്പം പ്രവർത്തിക്കുകയായിരുന്ന ഗ്രിഗറി സെഖ്മിസ്ട്രെങ്കോവാണ് റഷ്യയുടെ വാഗ്നർ ഗ്രൂപ്പിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് ഗ്ലോബൽ അഫയേഴ്സ് കാനഡ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
എന്നാൽ, അദ്ദേഹത്തിന്റെ മരണം ഉക്രെയ്‌ൻ സൈന്യത്തിലെ മറ്റ് രണ്ട് കനേഡിയൻ അംഗങ്ങളും അദ്ദേഹത്തിന്റെ സഹോദരി അലിസ സുപ്രുനോവയും സ്ഥിരീകരിച്ചിട്ടുണ്ട്.