ഒട്ടാവ : “കാർബൺ മോണോക്സൈഡ് വിഷബാധയുടെ അപകടസാധ്യത” കണക്കിലെടുത്ത് ZLINE ഗ്യാസ് സ്റ്റൗ തിരിച്ചു വിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ZLINE ഗ്യാസ് സ്റ്റൗവിന്റെ RG30, RG36, RG48 എന്നീ മോഡൽ നമ്പറുകളുള്ള ഓവൻ കമ്പാർട്ട്‌മെന്റാണ് തിരിച്ചു വിളിച്ചിരിക്കുന്നത്.
ഈ മോഡലുകൾ ഉപയോഗിക്കുമ്പോൾ അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് (CO) പുറന്തള്ളുന്നുണ്ടെന്നും ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നതായും ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകി. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ രാജ്യത്ത് വിൽക്കാനോ പുനർവിതരണം ചെയ്യാനോ സാധിക്കില്ലെന്നും ഹെൽത്ത് കാനഡ അറിയിച്ചു.
കാർബൺ മോണോക്സൈഡ് വിഷബാധയെക്കുറിച്ച് മറ്റ് രാജ്യങ്ങളിൽ 44 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ജനുവരി 17 വരെ കാനഡയിൽ ഇത്തരം കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി.
RG30, RG36, RG48 എന്നീ മോഡൽ നമ്പറുകളുള്ള ഗ്യാസ് സ്റ്റൗവ് റിപ്പയർ ചെയ്യുന്നതുവരെ ഉപയോഗിക്കുന്നത് നിർത്തണമെന്നും സൗജന്യ റിപ്പയർ ഷെഡ്യൂൾ ചെയ്യുന്നതിന് ZLINE-നെ 1-888-359-4482 എന്ന നമ്പറിലോ ZLINEKitchen@realtimeresults.net എന്ന വിലാസത്തിലോബന്ധപ്പെടണം.