ഇന്നലെ രാത്രി ഒട്ടാവയുടെ കിഴക്കൻ ഭാഗത്ത് രണ്ട് കാറുകൾ കൂട്ടിയിടിച്ച് ഒരു കാർ തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ട്രിം റോഡിന്റെയും പോർട്ടോബെല്ലോ ബൊളിവാർഡിന്റെയും ജംഗ്ഷനിൽ രാത്രി 9.10ഓടെയായിരുന്നു അപകടം.
അപകടത്തിൽ തലകീഴായി മറിഞ്ഞ കാറിനുള്ളിൽ നിന്നും രണ്ടു പേരെ രക്ഷിച്ചതായി ഒട്ടാവ ഫയർ സർവീസസ് ജീവനക്കാർ പറഞ്ഞു. യാത്രക്കാർ കാറിൽ കുടുങ്ങിയതിനാൽ ഡോറുകൾ നീക്കം ചെയ്യാനും രണ്ട് പേരെ പുറത്തെടുക്കാനും പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വന്നതായും അവർ അറിയിച്ചു.

രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഇരുവരെയും ഒട്ടാവ ഹോസ്പിറ്റൽ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്കുകൾ പറഞ്ഞു. മൂന്നാമത്തെ ആൾക്ക് നിസ്സാര പരിക്കേറ്റതായും അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്കുകൾ അറിയിച്ചു.