2022 ഡിസംബർ 24-ന് മോൺട്രിയലിലെ ബോർഡോ ജയിലിൽ 21 വയസ്സുള്ള തടവുകാരന്റെ മരണത്തെക്കുറിച്ച് ക്യുബക് ചീഫ് കോറോണർ പൊതു അന്വേഷണത്തിന് ഉത്തരവിട്ടു.
നിക്കസ് ഡി ആന്ദ്രെ സ്പ്രിംഗാണ് തടവിൽ വെച്ച് കൊല്ലപ്പെട്ടത്. അന്വേഷണത്തിന് അദ്ധ്യക്ഷത വഹിക്കാൻ കൊറോണർ ജൂലി-കിം ഗോഡിനെ ഡെസ്കറി നിയമിച്ച് ചീഫ് കോറോണർ പാസ്കേൽ ഡെസ്കറി ചൊവ്വാഴ്ച ഉത്തരവിറക്കി. പൊതു അന്വേഷണത്തിന്റെ വിശദാംശങ്ങളും ഹിയറിംഗുകളുടെ തീയതിയും പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
തടങ്കൽ കേന്ദ്രത്തിൽ നിന്ന് സ്പ്രിംഗിനെ വിട്ടയക്കാൻ ഒരു ജഡ്ജി ഉത്തരവിട്ടിരുന്നതായും എന്നാൽ തടങ്കൽ കേന്ദ്രത്തിൽ നിയമവിരുദ്ധമായി തടഞ്ഞു വെച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാവൽക്കാർ സ്പ്രിംഗിന്റെ തലയിൽ ഒരു സ്പിറ്റ് ഹുഡ് ഘടിപ്പിക്കുകയും രണ്ടുതവണ കുരുമുളക് സ്പ്രേ ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതേ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സ്പ്രിംഗ് പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു.