റഷ്യൻ ആക്രമണത്തെ നേരിടാൻ ജർമ്മൻ നിർമ്മിത നാല് ലെപ്പാർഡ് ടാങ്കുകൾ ഉക്രെയ്നിലേക്ക് അയയ്ക്കുമെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദ് പ്രഖ്യാപിച്ചു. ഇതിനു പുറമെ പരിശീലകർ, സ്പെയർ പാർട്സ്, വെടിമരുന്ന് എന്നിവയും നൽകുമെന്നും മന്ത്രി അറിയിച്ചു. ഭാവിയിൽ കൂടുതൽ ലെപ്പാർഡ് ടാങ്കുകൾ അയയ്ക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും മന്ത്രി അനിത ആനന്ദ് പറഞ്ഞു.
റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ ഇത്തരം ആയുധങ്ങൾ നൽകി സഹായിക്കണമെന്ന് ഉക്രെയ്ൻ പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ജർമ്മനി സമ്മതം നല്കുന്ന വരെ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇത്തരം ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നതിന് അനുമതി നൽകിയിരുന്നില്ല.

യുദ്ധത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത 82 എണ്ണം ഉൾപ്പെടെ നിലവിൽ കനേഡിയൻ ആർമിയുടെ ഉടമസ്ഥതയിൽ 112 ലെപ്പാർഡ് ടാങ്കുകൾ ഉണ്ട്.