മോൺട്രിയൽ : കഴിഞ്ഞ ആഴ്ചകളിൽ കമ്പ്യൂട്ടർ തകരാറുകൾ മൂലമുണ്ടായ ഫ്ലൈറ്റ് കാലതാമസം മൂലം ദുരിതമനുഭവിച്ച ആയിരക്കണക്കിന് യാത്രക്കാരുടെ നഷ്ടപരിഹാര ക്ലെയിമുകൾ നിരസിച്ച് എയർ കാനഡ. സാങ്കേതിക പ്രശ്‌നം എയർലൈന്റെ നിയന്ത്രണത്തിന് പുറത്താണെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നും എയർ കാനഡ വക്താവ് അറിയിച്ചു.
ജൂൺ ഒന്നിന് വിന്നിപെഗിൽ നിന്ന് ടൊറന്റോയിലേക്കുള്ള തന്റെ വിമാനം ഐടി തകരാർ കാരണം വൈകിയതിനെ തുടർന്ന് മൂന്ന് മണിക്കൂറിലധികം വൈകിയതിനെ തുടർന്ന് ഒരു യാത്രക്കാരൻ നൽകിയ നഷ്ടപരിഹാര അഭ്യർത്ഥന എയർ കാനഡ നിരസിച്ചിരുന്നു. എന്നാൽ, അടുത്ത യാത്രക്കുള്ള നിരക്കിൽ 15 ശതമാനം കുറവ് നൽകുമെന്നും എയർ കാനഡ അറിയിച്ചു.
എയർ കാനഡ, എയർലൈനിന്റെ നിയന്ത്രണത്തിലുള്ളതിനാൽ കമ്പ്യൂട്ടർ പ്രശ്‌നത്താൽ ബാധിക്കപ്പെട്ട യാത്രക്കാരോട് ബാധ്യതയുണ്ടെന്ന് ജൂൺ 1 ന്, ഗതാഗത മന്ത്രി ഒമർ അൽഗബ്ര വ്യക്തമാക്കിയിരുന്നു.