കിച്ചനറിലും ഗ്രേറ്റർ ടൊറന്റോ ഏരിയയിലെയും വീടുകളിൽ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ ഒരു പോർഷെയും മറ്റ് രണ്ട് വാഹനങ്ങളും മയക്കുമരുന്നും പണവും പിടിച്ചെടുത്തതായി വാട്ടർലൂ റീജിയണൽ പോലീസ് പറഞ്ഞു. ഫെന്റനൈലിൻ കടത്തുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ വുഡ്‌സ്റ്റോക്ക്, വാട്ടർലൂ മേഖലയിൽ നിന്നും നാല് പേരെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.
കിച്ചനറിലെ ഫെർഗസ് അവന്യൂവിലെ നോബിൾടണിലെ നോബിൾവുഡ് ഡ്രൈവിലെയും ടൊറന്റോയിലെ കിംഗ് സ്ട്രീറ്റിലെയും വീടുകളിലാണ് റെയ്‌ഡ് നടന്നത്. റെയ്‌ഡിൽ മൂന്ന് കിലോഗ്രാം ഫെന്റനൈൽ, മൂന്ന് കിലോഗ്രാം കൊക്കെയ്ൻ, മെതാംഫെറ്റാമിൻ, 10 കിലോഗ്രാം കട്ടിംഗ് ഏജന്റ്, മയക്കുമരുന്ന് വിൽക്കാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
കൂടാതെ 500,000 ഡോളറും 1,40,000 ഡോളറും മൂല്യമുള്ള 2023 മോഡൽ പോർച്ചെ 24G, 2022 മോഡൽ ഫോക്‌സ്‌വാഗൺ, 2020 മോഡൽ മെഴ്‌സിഡസ് ജി-വാഗൺ എന്നിവയും പോലീസ് പിടിച്ചെടുത്തു.