പാർക്കിംഗ് നിയമലംഘനത്തിന് പണം ചോദിക്കുന്ന മെസ്സേജ് വഴി തട്ടിപ്പ് നടക്കുന്നതായി ജനത്തിന് മുന്നറിയിപ്പ് നൽകി ടൊറന്റോ സിറ്റി അധികൃതർ. ഇത്തരം മെസ്സേജുകൾ ലഭിക്കുന്നവർ ലിങ്കുകളിലോന്നും ക്ലിക്ക് ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
“നിങ്ങൾക്ക് [നഗരത്തിൽ] നിന്ന് ഒരു ടെക്‌സ്‌റ്റ് സന്ദേശം ലഭിക്കുകയാണെങ്കിൽ പാർക്കിങ്ങിനും സ്പീഡ് ടിക്കറ്റിനും പണം നൽകണം – ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത്,” ടൊറന്റോ സിറ്റി അധികൃതർ വ്യക്തമാക്കി.
“ഒരു സാഹചര്യത്തിലും സിറ്റി പാർക്കിംഗ് നിയമലംഘനങ്ങൾക്കായി ടെക്സ്റ്റ് മെസ്സേജ് അയയ്‌ക്കില്ലെന്നും,” സിറ്റി അധികൃതർ പറയുന്നു.
“നിങ്ങൾക്ക് ടൊറന്റോ നഗരത്തിൽ നിന്ന് ഒരു പാർക്കിംഗ് ടിക്കറ്റ് ഉണ്ട്, അത് സസ്പെൻഷൻ ഒഴിവാക്കാൻ 18-12-2022-ന് മുമ്പ് പൂർത്തിയാക്കിയിരിക്കണം, ഒരു മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് [sic] വിശദാംശങ്ങൾ ലഭിക്കും.” ഈ രീതിയിലാണ് തട്ടിപ്പിനുള്ള മെസ്സേജുകൾ ലഭിക്കുന്നതെന്നും തുടർന്ന് ഒരു ലിങ്ക് അടങ്ങുന്ന മറ്റൊരു മെസ്സേജ് ലഭിക്കുമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.
ഇത്തരം ഒരു മെസ്സേജ് ലഭിക്കുന്നവർ അവ അവഗണിക്കണിക്കുകയോ ഡിലീറ്റ് ചെയ്യുകയോ വേണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കൂടാതെ ഒരിക്കലും വ്യക്തിഗത വിവരങ്ങളൊന്നും നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
2022 ഏപ്രിലിൽ, സമാനമായ ഒരു തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അധികൃതർ പറഞ്ഞു.