ജോലിസ്ഥലത്ത് ഉറങ്ങുകയും കൃത്യസമയത്ത് മരുന്നുകൾ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്ത ബ്രിട്ടീഷ് കൊളംബിയ ലോവർ മെയിൻലാൻഡിൽ നിന്നുള്ള ഒരു നഴ്‌സിന്റെ രജിസ്‌ട്രേഷൻ രണ്ട് മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
റിച്ച്‌മണ്ട് സ്വദേശി ഇവാൻ ജോർജ്ജ് ഡക്കാനേയെയാണ് സസ്പെൻഡ് ചെയ്തതെന്ന് ബ്രിട്ടീഷ് കൊളംബിയ കോളേജ് ഓഫ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് (BCCNM) അറിയിച്ചു. മൂത്രനാളിയിൽ ഓപ്പറേഷൻ നടത്തിയ ഒരു രോഗിയുടെ കത്തീറ്റർ കൃത്യസമയത്ത് നീക്കം ചെയ്യുന്നതിൽ ഇവാൻ ജോർജ്ജ് ഡക്കാനേ പരാജയപ്പെട്ടതായി അധികൃതർ കണ്ടെത്തി. 2021 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും ഈ സമയത്ത് ജോർജ്ജ് ഡക്കാനേ എവിടെയാണ് ജോലി ചെയ്തിരുന്നതെന്ന് BCCNM വ്യക്തമാക്കിയിട്ടില്ല.
രണ്ട് മാസത്തെ സസ്‌പെൻഷന് പുറമെ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിൽ നിന്നും, നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് മേൽനോട്ടം നൽകുന്നതിൽ നിന്നും ഡാകനേയെ വിലക്കിയിട്ടുണ്ടെന്നും ബ്രിട്ടീഷ് കൊളംബിയ കോളേജ് ഓഫ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് അറിയിച്ചു.