പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്‌നം (93) അന്തരിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്‌നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളില്‍ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം ജി ആര്‍, ജയലളിത, എന്‍ ടി ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ചു.
1966-ല്‍ ജയശങ്കര്‍ സംവിധാനം ചെയ്ത ‘വല്ലവന്‍ ഒരുവന്‍’ എന്ന ചിത്രത്തിലൂടെയാണ് ‘ജൂഡോ’ രത്‌നം തന്റെ കരിയര്‍ ആരംഭിച്ചത്. സ്റ്റണ്ട് മാസ്റ്ററായും ആക്ഷന്‍ കൊറിയോഗ്രാഫറായും 1,200 ലധികം സിനിമകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എം.ജി.ആര്‍, ജയലളിത, എന്‍.ടി.ആര്‍., ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയകാന്ത്, അര്‍ജുന്‍, വിജയ്, അജിത് തുടങ്ങിയ തമിഴ് സിനിമ രംഗത്തെ മൂന്ന് തലമുറയുടെ ചിത്രങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സിന്ദൂരസന്ധ്യയ്ക്ക് മൗനം, രക്തം, മൈനാകം തുടങ്ങി ഏതാനും മലയാള ചിത്രങ്ങള്‍ക്കുവേണ്ടി സംഘട്ടനം നിര്‍വഹിച്ചിട്ടുണ്ട്.