അഞ്ച് പെൺകുട്ടികൾ ഉൾപ്പെട്ട നിരവധി ലൈംഗിക കുറ്റകൃത്യങ്ങളിൽ മോൺട്രിയൽ എലിമെന്ററി സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്കൂൾ അധ്യാപകൻ ഡൊമിനിക് ബ്ലാഞ്ചെറ്റ് (28) ആണ് അറസ്റ്റിലായത്.
മോൺട്രിയൽ നോർത്ത് ബറോയിൽ പഠിപ്പിച്ചിരുന്ന ബ്ലാഞ്ചെറ്റ് അധ്യാപകനായും ബാസ്‌ക്കറ്റ്‌ബോൾ പരിശീലകനായും തന്റെ സ്വാധീനം ഉപയോഗിച്ച് 5, 6 ക്ലാസുകളിലുള്ള ആകെ അഞ്ച് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പോലീസ് അറിയിച്ചു.
2017 സെപ്റ്റംബറിനും 2022 മെയ് മാസത്തിനും ഇടയിൽ നടന്ന ലൈംഗിക കുറ്റകൃത്യങ്ങളെ തുടർന്നാണ് ഡൊമിനിക് ബ്ലാഞ്ചെറ്റ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ലൈംഗിക ഇടപെടൽ, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ, കുട്ടികളെ വശീകരിക്കൽ, ലൈംഗിക ചൂഷണം എന്നിവ ഉൾപ്പെടെ എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.