മോൺട്രിയലിലെ ഓൾഡ് പോർട്ടിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ തീപിടിത്തത്തിൽ ആറ് പേരെ കാണാതായതായി മോൺട്രിയൽ ഫയർ ഓപ്പറേഷൻസ് മേധാവി മാർട്ടിൻ ഗിൽബോൾട്ട് അറിയിച്ചു.
ആദ്യം 9 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഒരാളെ കാണാതായതായും റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട്, തീപിടിത്തത്തിൽ നിരവധി ആളുകൾ കെട്ടിടത്തിനുള്ള കുടുങ്ങിയതായി സ്ഥിരീകരിച്ചിരുന്നു. പരിക്കേറ്റ ഒമ്പത് പേരിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും ആശുപത്രിയിൽ തുടരുകയാണെന്നും അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
നിരവധി അപ്പാർട്ട്‌മെന്റുകൾ വാടകയ്‌ക്കെടുത്തത് ആയതിനാൽ തീപിടിത്ത സമയത്ത് മൂന്ന് നിലകളുള്ള പഴയ മോൺട്രിയൽ കെട്ടിടത്തിനുള്ളിൽ എത്ര പേരുണ്ടായിരുന്നു എന്നതിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നതായി മോൺട്രിയൽ അഗ്നിശമനസേനാ മേധാവി റിച്ചാർഡ് ലീബ്‌മാൻ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം അജ്ഞാതമാണെന്നും മോൺട്രിയൽ പോലീസ് ആർസൻ സ്‌ക്വഡിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് ഗിൽബോൾട്ട് അറിയിച്ചു.