മാളിന്റെ അണ്ടർഗ്രൗണ്ടിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ഷെറിഡൻ മാൾ ഒഴിപ്പിച്ചു. ജെയ്ൻ സ്ട്രീറ്റിലെ വിൽസൺ ഏവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മാളിലെ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒഴിപ്പിക്കൽ ഉത്തരവ് നിലവിലുണ്ടെന്നും ടൊറൻ്റോ ഫയർ റിപ്പോർട്ട് ചെയ്തു. 12 മണി വരെ മാൾ തുറക്കില്ലെന്നും അവർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി 12 ഫയർ ട്രക്കുകളും ഒരു ആംബുലൻസും ഒരു പാരാമെഡിക്കൽ ആംബുലൻസ് ബസും സംഭവസ്ഥലത്ത് എത്തിയിരുന്നു.