പി പി ചെറിയാൻ
ഡാലസ് : ഡാലസ് ഡൗണ്ടൗണിനു സമീപം നിർമ്മാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് കെട്ടിടത്തിന് തീപിടിച്ചു. ഇന്റർസ്റ്റേറ്റ് 30 ന് തെക്ക് ബെക്ക്ലി അവന്യൂവിലാണ് നിർമ്മാണത്തിലിരിക്കുന്ന സമുച്ചയത്തിനാണ് തീപിടിച്ചത്.
രാത്രി 10 മണിയോടെ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ഭിത്തിയിലാണ് തീപിടിത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക് തീ പടരുന്നതിനാൽ തീയണക്കുന്നതിനു അഗ്നിശമന സേനാംഗങ്ങൾ കൂടുതൽ സേനാംഗങ്ങളേയും ഉപകരണങ്ങളും ആവശ്യമായി വന്നു. വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുംമുമ്പ് അവർക്ക് തീയണക്കുവാൻ കഴിഞ്ഞു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.