ആദ്യത്തെ ട്രാൻസ്പോർട്ട് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഈ ആഴ്ച നടക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. കൊമേഴ്ഷ്യൽ ട്രക്ക് ഡ്രൈവർമാർ, പൈലറ്റുമാർ, എയർക്രാഫ്റ്റ് അസംബ്ലി തൊഴിലാളികൾ തുടങ്ങിയ ഗതാഗത പരിചയമുള്ള അപേക്ഷകർക്ക് ഊന്നൽ നൽകുന്നത് ട്രാൻസ്പോർട്ട് ഇൻഡസ്ട്രിയിലേക്ക് ആവശ്യമായ പ്രതിഭകളെ ആകർഷിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഗതാഗത തൊഴിലുകളിൽ പ്രവൃത്തിപരിചയമുള്ള യോഗ്യരായവരെ ക്ഷണക്കുന്നത് വഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും പുരോഗതിക്കും അവശ്യമായ സ്ഥാനങ്ങൾ നികത്താനാണ് കാനഡ ആഗ്രഹിക്കുന്നത്. എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പ് ചുവടെ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന 10 തൊഴിലുകളിലൊന്നിൽ കുറഞ്ഞത് ആറുമാസത്തെ പരിചയമുള്ള പ്രൊഫൈലുകൾക്കാവും മുൻഗണന നൽകുക.
- എയർക്രാഫ്റ്റ് അസംബ്ലർസ് ആൻഡ് എയർക്രാഫ്റ്റ് അസംബ്ലി ഇൻസ്പെക്ടർസ്
- ട്രാൻസ്പോർട് ട്രക് ഡ്രൈവേഴ്സ്
- റെയിൽവേ ട്രാഫിക് കൺട്രോളേഴ്സ് ആൻഡ് മറൈൻ ട്രാഫിക് റെഗുലേറ്റേഴ്സ്
- എൻജിനീയർ ഓഫീസേഴ്സ്, വാട്ടർ ട്രാൻസ്പോർട്ട്
- ഡെക്ക് ഓഫീസേഴ്സ്, വാട്ടർ ട്രാൻസ്പോർട്ട്
- എയർ ട്രാഫിക് കൺട്രോളേഴ്സ് ആൻഡ് റിലേറ്റഡ് ഒക്കുപേഷൻസ്
- എയർ പൈലറ്റ്സ്, ഫ്ലൈറ്റ് എൻജിനിയേഴ്സ് ആൻഡ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടേഴ്സ്
- എയർക്രാഫ്റ്റ് മെക്കാനിക്സ് എയർക്രാഫ്റ്റ് ഇൻസ്പെക്ടർസ്
- റെയിൽവേ കാർമാൻ/ വുമൺ
- മാനേജേഴ്സ് ഇൻ ട്രാൻസ്പോർട്ടേഷൻ
മികച്ച ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനും ഗതാഗത തൊഴിലാളികളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും കാറ്റഗറി അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിലൂടെ സഹായിക്കുന്നതിനുമുള്ള പ്രതിബദ്ധത കാനഡ സ്ഥിരീകരിക്കുന്നു.