ഏറ്റവും കൂടുതൽ പുതിയ കുടിയേറ്റക്കാർ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം എന്ന നേട്ടത്തിലെത്തി കാനഡ. കുടിയേറ്റ വിരുദ്ധ നിലപാടുകൾ നിലനിക്കുമ്പോഴും 18 ശതമാനം ആളുകൾ കുടിയേറാൻ ആഗ്രഹിക്കുന്ന രാജ്യമായി അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നതായി ആഗോള അനലിറ്റിക്‌സ് ആൻഡ് അഡ്വൈസ് സ്ഥാപനമായ ഗാലപ്പിന്റെ സർവ്വേ കണ്ടെത്തി. 2018-ന് ശേഷം ആദ്യമായാണ് ഗാലപ്പ് ഈ വിഷയത്തിൽ സർവ്വേ നടത്തുന്നത്.
കാനഡ ജനപ്രീതി നേടുന്നു
കഴിഞ്ഞ അഞ്ച് വർഷമായി കാനഡ കുടിയേറ്റക്കാരുടെ ഒരു ജനപ്രിയ സ്ഥലമായി മാറിയതായി ഗാലപ്പ് പറയുന്നു. സർവ്വേയിൽ പ്രതികരിച്ചവരിൽ 8% പേരും യുണൈറ്റഡ് സ്റ്റേറ്റ്സിന് പകരം കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി. മൂന്ന് മുതൽ 7 വരെ സ്ഥാനങ്ങളിൽ യഥാക്രമം ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സ്ഥാനം പിടിച്ചു.
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട് അധികം താമസിയാതെ 2017 ൽ ഈ പ്രവണത ആരംഭിച്ചു. അദ്ദേഹത്തിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് പലരും അമേരിക്കയെ തിരസ്കരിച്ച് മറ്റു രാജ്യങ്ങളെ തിരഞ്ഞെടുക്കാൻ കാരണമായി. തൽഫലമായി, കുടിയേറ്റ സാധ്യതയുള്ളവരിൽ 8% പേർ മറ്റേതൊരു രാജ്യത്തേക്കാളും കാനഡ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞു. 2011-ൽ ഇത് 5% ആയിരുന്നു. അതേ കാലയളവിൽ, യുണൈറ്റഡ് സ്റ്റേറ്റ്സ് തിരഞ്ഞെടുക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം 22 ൽ നിന്ന് 18% ആയി കുറഞ്ഞതായും സർവ്വേ വ്യക്തമാക്കി.
76% പേർ രാജ്യം വിടുന്നത് പരിഗണിക്കുന്ന സിയറ ലിയോണിലാണ് ഏറ്റവും കൂടുതൽ ആളുകൾ രാജ്യം വിടാൻ ആഗ്രഹിക്കുന്നത്. 63% ആളുകൾ രാജ്യം വിടാൻ ആഗ്രഹിക്കുന്ന ലെബനൻ രണ്ടാം സ്ഥാനത്തും 53 ശതമാനത്തോടെ അഫ്ഗാനിസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്.
മൊത്തത്തിൽ, 2011 നും 2021 നും ഇടയിൽ, സ്ഥിരമായി മറ്റൊരു രാജ്യത്തേക്ക് മാറാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണത്തിൽ 12% ൽ നിന്ന് 16% ലേക്ക് കുതിച്ചുചാട്ടം ഉണ്ടായതായി സർവ്വേയിൽ കണ്ടെത്തി. COVID-19 പാൻഡെമിക് മറ്റൊരു രാജ്യത്തേക്ക് കുടിയേറാനുള്ള ആളുകളുടെ ആഗ്രഹത്തെ തടഞ്ഞിട്ടില്ലെന്നും ഡാറ്റ സൂചിപ്പിക്കുന്നു. പാൻഡെമിക് യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയതിനുശേഷം കുടിയേറ്റം പുനരാരംഭിച്ച വേഗതയെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലെന്നും സർവ്വേ വ്യക്തമാക്കി.
കാനഡ കൂടുതൽ കുടിയേറ്റക്കാരെ തേടുന്നു
ആഗോള ജനനനിരക്കിലെ ഏറ്റവും താഴ്ന്ന നിരക്കും മറ്റു കാരണങ്ങളും മൂലമുണ്ടാകുന്ന ദീർഘകാല തൊഴിൽ ക്ഷാമം നേരിടാൻ കാനഡയ്ക്ക് കുടിയേറ്റക്കാരെ ആവശ്യമുണ്ട്. കുടിയേറ്റമില്ലാതെ, ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും പോലുള്ള സാമൂഹിക സേവനങ്ങൾ നിലനിർത്താൻ കാനഡയ്ക്ക് മതിയായ അടിത്തറ ഇല്ലെന്നും സർവ്വേ സൂചിപ്പിക്കുന്നു.
ഇതിനു പരിഹാരമെന്നോണം ഓരോ വർഷവും, കാനഡ ഒരു ഇമിഗ്രേഷൻ ലെവൽ പ്ലാൻ പുറത്തിറക്കുന്നു. ഈ പ്ലാനിലൂടെ ഓരോ വർഷവും രാജ്യം അതിന്റെ ഏതെങ്കിലും ഇമിഗ്രേഷൻ പാതകളിലൂടെ സ്വീകരിക്കാൻ ഒരുങ്ങുന്ന കുടിയേറ്റക്കാരുടെ എണ്ണം വ്യക്തമാക്കുന്നു. 2022-ൽ കാനഡ 437,000 സ്ഥിര താമസക്കാരെ സ്വാഗതം ചെയ്തു. ഈ ലക്ഷ്യം 2023-ൽ 465,000-ലേക്ക് ഉയർത്തുകയും 2025-ഓടെ പ്രതിവർഷം 500,000 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നും രാജ്യം വ്യക്തമാക്കി. ഈ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന്, കാനഡ കൂടുതൽ പുതുമുഖങ്ങളെ ക്ഷണിക്കുകയും അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുകയും വേണം. ഇതിനർത്ഥം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയിൽ ഇമിഗ്രേഷൻ പ്രക്രിയ കുറവാണ്.