ഒട്ടാവയിലെ ഗ്യാസ് വില നാളെ ലിറ്ററിന് 3 സെൻറ് ഉയർന്ന് 166.9 സെൻറ് ആകുന്നതോടെ നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തുമെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡൻറ് ഡാൻ മക്‌ടീഗ് റിപ്പോർട്ട് ചെയ്തു. ഒട്ടാവയിലെ പെട്രോൾ പമ്പുകളിൽ ഇന്ന് ഗ്യാസ് വില ലിറ്ററിന് 5 സെൻറ് കൂടിയിരുന്നു.
നവംബർ 10ന് ശേഷം ഒട്ടാവയിലും ഒന്റാരിയോയിലുടനീളമുള്ള ഏറ്റവും ഉയർന്ന പെട്രോൾ വിലയായിരിക്കും ഇതെന്നും ഡാൻ മക്‌ടീഗ് കൂട്ടിച്ചേർത്തു.

Ottawagasprices.com അനുസരിച്ച്, ഒട്ടാവയിൽ പെട്രോൾ വില ലിറ്ററിന് ഒരു വർഷം മുമ്പ് 1.97 ഡോളർ ആയിരുന്നു. സപ്ലൈയും ഡിമാൻഡും, യുഎസ് കടത്തിന്റെ പരിധിയിലെ പ്രശ്നങ്ങളും കനേഡിയൻ ഡോളറിന്റെ മൂല്യവും “നോൺ-ലീനിയർ” വില വർദ്ധനയ്ക്ക് കാരണമാകുന്നതിനാൽ, അടുത്തയാഴ്ച വീണ്ടും വില വർദ്ധിക്കുമെന്നും എന്നാൽ, അതിനു മുന്നേ ഗ്യാസ് വില വാരാന്ത്യത്തിൽ കുറയുമെന്ന് മക്‌ടീഗ് പറയുന്നു.