സറേ : ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ട്രൂഡോയ്ക്ക് നന്ദി അറിയിച്ച് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മകൻ ബൽരാജ് നിജ്ജാർ.
കഴിഞ്ഞ ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ ഗുരുദ്വാരയ്ക്ക് സമീപം വെടിയേറ്റ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട ശേഷം ഇതാദ്യമായാണ് 21 വയസ്സുള്ള മകൻ ബൽരാജ് സിംഗ് നിജ്ജാർ പ്രതികരിക്കുന്നത്. ഹൗസ് ഓഫ് കോമൺസിൽ കൊലപാതകത്തെ അപലപിച്ച ട്രൂഡോയ്ക്കും എൻഡിപി നേതാവ് ജഗ്മീത് സിങ്ങിനും ബൽരാജ് നന്ദി പറഞ്ഞു.

ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ‘ഇന്ത്യന്‍ പ്രതിനിധി’യുടെ ഇടപെടലുണ്ടെന്ന വിവരം ലഭിച്ചുവെന്നായിരുന്നു ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ വ്യക്തമാക്കിയത്.