അഖില സുരേഷ്
ബോളിവുഡിന്റെ താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ എത്തി ബിഗ് സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ പ്രിയങ്ക നടത്തിയൊരു വെളിപ്പെടുത്തലാണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. കരിയറിന്റെ തുടക്കത്തില്‍ അടിവസ്ത്രം കാണിക്കാന്‍ ഒരു ബോളിവുഡ് സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്.
2002- 2003 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ തന്റെ അടിവസ്ത്രം കാണണമെന്ന് സംവിധായകൻ പറയുക ആയിരുന്നു. പിന്നാലെ ആ സിനിമയിൽ നിന്നും താൻ പിന്മാറിയെന്നും പ്രിയങ്ക പറയുന്നു. ഒരു രാജ്യാന്തര മാഗസീനിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ വെളിപ്പെടുത്തൽ. മനുഷ്യത്വരഹിതമായ നിമിഷം എന്നാണ് ഇതേക്കുറിച്ച് പ്രിയങ്ക പറയുന്നത്.

എന്റെ വസ്ത്രം അല്‍പ്പം മാറിക്കിടക്കുന്ന രീതിയില്‍ വേണം എന്നാണ് ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ സംവിധായകന്‍ പറഞ്ഞത്. ഇങ്ങനെയല്ല. അടിവസ്ത്രം കാണണം. അല്ലെങ്കില്‍ മറ്റുള്ളവര്‍ ഈ സിനിമ കാണാന്‍ വരുമോ? എന്റെ സ്റ്റൈലിസ്റ്റിനോടാണ് അയാള്‍ ഇത് പറഞ്ഞത്. എന്നെ അവര്‍ ഉപയോഗിക്കുകയാണെന്നും എന്റെ കഴിവല്ല അവര്‍ക്ക് ആവശ്യം എന്നും എനിക്ക് തോന്നി. രണ്ട് ദിവസം കൂടി ഞാന്‍ ആ ഷൂട്ടിങ്ങിന്റെ ഭാഗമായി. പിന്നാലെ പിന്മാറി. പ്രിയങ്ക ചോപ്ര പറയുന്നു.
ഈ സമയം പിതാവ് എനിക്ക് എല്ലാ പിന്തുണയും നല്‍കി. ഈ സിനിമയില്‍ അഭിനയിക്കുന്നതിന് അഡ്വാന്‍സായി നല്‍കിയ തുക മുഴുവന്‍ തിരികെ നല്‍കാം എന്ന് അച്ഛമന്‍ അവരോട് പറഞ്ഞു. അച്ഛന്റെ വാക്കുകള്‍ വലിയ ആശ്വാസമായിരുന്നു. പിന്നീട് ആ സംവിധായകന്റെ മുഖത്ത് നോക്കാന്‍ പോലും ഞാന്‍ ഇഷ്ടപ്പെട്ടിട്ടില്ല എന്നും പ്രിയങ്ക പറയുന്നു.

അതേസമയം, പ്രിയങ്ക ചോപ്ര ജോനാസും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സിറ്റാഡലി’ല്‍ എന്ന സീരിസ് ഏപ്രില്‍ 28ന് ആമസോണ്‍ പ്രൈംമില്‍ സ്ട്രീം ചെയ്ത് തുടങ്ങിയിരുന്നു. അവഞ്ചേഴ്‍സ് ഇൻഫിനിറ്റി വാർ’, ‘എൻഡ് ഗെയിം’ തുടങ്ങിയ ഹോളിവുഡ് സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്‍സ് നിർമാതാക്കളാകുന്ന സീരീസാണ് ഇത്. റിച്ചാർഡ് മാഡൻ മേസൺ കെയ്‍നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്‍സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും അഭിനയിക്കുന്നുണ്ട്.