അഖില സുരേഷ്
നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖത്തിലെ നിറ വ്യത്യാസങ്ങൾ. അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന ഇവയെല്ലാം കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ നീർവീക്കമുണ്ടാകുന്ന അവസ്ഥയാണ് ഇത്. കുഴിനഖം വന്ന് കഴിഞ്ഞാൽ പലപ്പോഴും അതികഠിനമായ വേദന അനുഭവപ്പെടാം. എന്നാൽ കുഴിനഖത്തിനുള്ള പ്രതിവിധികൾ വീട്ടിൽ തന്നെ ഉണ്ട്.
കുഴിനഖം തടയാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ
∙ പച്ചമഞ്ഞൾ, വേപ്പെണ്ണ ചേർത്ത് മിശ്രിതമായി കാലിലിട്ടാൽ കുഴിനഖം മാറും.
∙ ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും.
∙ മഞ്ഞളും കറ്റാർ വാഴയുടെ നീരും ചേർത്ത് കുഴിനഖത്തിൽ വച്ച് കെട്ടുക. ഒരു പരിധി വരെ തടയാൻ കഴിയും.
∙ നഖങ്ങളുടെ ഇരുവശങ്ങളിലും അഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴി നഖം തടയാം.
∙ മാസത്തിൽ ഒരു തവണയെങ്കിലും നഖങ്ങളിൽ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും.
∙ തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും.
∙ നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
∙ മൂന്ന് ദിവസം കൂടുമ്പോൾ നഖങ്ങളുടെ അരിക് വെട്ടണം
∙ ഇടയ്ക്കിടെ മോതിരങ്ങൾ ഊരി ചർമത്തിൽ ഫംഗസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തണം.
∙ നഖങ്ങൾ ബ്ലെയിഡ് ഉപയോഗിച്ച് ഉരസരുത്.
∙ വാക്സിങ് ചെയ്ത ശേഷം കൈകളിൽ ഐസ് ഉപയോഗിച്ച് മസാജ് ചെയ്യണം. ഇത് ചെറിയ കുരുക്കൾ വരുന്നത് ഒഴിവാക്കാം.
∙ കൈകളിലെ രോമങ്ങൾ കളയാൻ ബ്ലെയ്ഡ് ഉപയോഗിക്കരുത്. വാക്സിങ് ആണ് രോമനിർമാർജനത്തിന് നല്ലത്.
∙ അണ്ടർ ആം വൃത്തിയാക്കാൻ ബ്ലെയിഡും ഇറേസറും ഉപയോഗിക്കാതിരിക്കുക. ഇവ നിറവ്യത്യാസം ഉണ്ടാക്കും.
∙ ബട്ടർ ഫ്രൂട്ടും നാരങ്ങ നീരും ചേർത്തുള്ള പാക്ക് കൈകളിൽ ഇട്ടാൽ നിറം കൂടും.
∙ തേയിലയും തേനും സമാസമം ചേർത്ത് വട്ടത്തിൽ കൈകളിൽ മസാജ് ചെയ്യാം. ചർമം മൃദുവാകും.
∙ കടലമാവും കസ്തൂരി മഞ്ഞളും ഗോതമ്പ് പൊടിയും ചന്ദനവും സമം ചേർത്ത് പായ്ക്കുണ്ടാക്കി കൈകളിൽ ഇടാം.
∙ പഴുത്ത ഏത്തപ്പഴം ഉടച്ച് കൈകളിൽ പാക്കായി ഇടാം. നിറവും മൃദുത്വവും കൂടും.