ടൊറൻ്റോ : വിറ്റ്ബിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റതായി ദുർഹം റീജൻ പോലീസ് റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ടൗണ്ടൺ റോഡ് ഈസ്റ്റ്, തിക്സൺ റോഡ് നോർത്ത് എന്നിവയ്ക്ക് സമീപമുള്ള ഗാരാർഡ് റോഡിലെ ഡ്രൈഡൻ ബൊളിവാർഡ് പ്രദേശത്തുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.

ഗുരുതരമായ പൊള്ളലേറ്റ യുവതിയെ ചികിത്സയ്ക്കായി ടൊറന്റോ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ ഒരു നായ ചത്തതായി പോലീസ് പറഞ്ഞു.
തീപിടിത്തത്തിൽ ദുരൂഹതയില്ലെന്ന് ദുർഹം റീജൻ പോലീസ് അറിയിച്ചു.