ക്യൂബെക്ക് സിറ്റി മേഖലയിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേർ അറസ്റ്റിൽ. രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. 44ഉം 31ഉം വയസുള്ള രണ്ട് പുരുഷന്മാരെയും 31 വയസുള്ള ഒരു സ്ത്രീയെയും ഞായറാഴ്ച വൈകുന്നേരം മോൺട്രിയൽ-ഏരിയ മൊഹാക്ക് ടെറിട്ടറി പോലീസ് അറസ്റ്റ് ചെയ്തു. ക്യൂബെക് സിറ്റി പ്രദേശത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെങ്കിലും, തെളിവുകൾ സൂചിപ്പിക്കുന്നത് കൊലപാതകം 200 കിലോമീറ്റർ അകലെ മോൺട്രിയലിൽ വച്ച് നടന്നുവെന്നാണ്.

പ്രൊവിൻഷ്യൽ ക്രൈം സീൻ ലാബിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ കോൺട്രികോയറിൽ കൊലപാതകം നടന്നതായി സംശയിക്കുന്ന സ്ഥലത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് ചോദ്യം ചെയ്യുമെന്നും കോടതിയിൽ എപ്പോൾ ഹാജരാക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും പോലീസ് വക്താവ് സ്റ്റെഫാൻ ട്രെംബ്ലേ പറഞ്ഞു.