ഹാലിഫാക്സ് : ലീ ചുഴലിക്കാറ്റിനെ തുടർന്നുള്ള വൈദ്യുതി തടസ്സം പരിഹരിക്കാൻ നോവസ്കോഷ, ന്യൂബ്രൺസ് വിക് യൂട്ടിലിറ്റികൾ പരിശ്രമിക്കുന്നു.
പ്രാദേശിക സമയം രാവിലെ ഒമ്പത് മണി വരെ, നോവസ്കോഷയിൽ ഏകദേശം 8,200 ഉപഭോക്താക്കൾക്ക് ഇപ്പോഴും വൈദ്യുതി തടസ്സം നേരിടുന്നതായി നോവസ്കോഷ പവർ പറയുന്നു. ഇതിൽ ഭൂരിഭാഗവും പ്രവിശ്യയുടെ ദക്ഷിണ തീരത്താണെന്നും യൂട്ടിലിറ്റി അറിയിച്ചു. ന്യൂബ്രൺസ് വിക്കിൽ നിലവിൽ 1,000 ഓളം തകരാറുകളുണ്ട്, കൂടുതലും പ്രവിശ്യയുടെ മധ്യഭാഗത്താണ്.

ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വരെ ലീ ചുഴലിക്കാറ്റ് ശനിയാഴ്ച മാരിടൈംസിലുടനീളം വീശിയടിച്ചതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു.
അതിശക്തമായ കാറ്റിൽ മരങ്ങളും മറ്റും കടപുഴകി വീണതാണ് തകരാറുകൾക്ക് കാരണമായതെന്ന് യൂട്ടിലിറ്റികൾ പറഞ്ഞു.