ഒട്ടാവ : സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം (SDS) അപേക്ഷകർക്കുള്ള 4 പുതിയ ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്ക് ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അംഗീകാരം നൽകി.
മെയ് 27 മുതൽ 90 ദിവസങ്ങൾക്ക് ശേഷം ഈ നാല് പുതിയ ടെസ്റ്റുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾ സ്വീകരിക്കാൻ തുടങ്ങുമെന്നും IRCC പ്രഖ്യാപിച്ചു. CELPIP ജനറൽ, CAEL, PTE അക്കാദമിക്, TOEFL iBT ടെസ്റ്റ് എന്നീ ടെസ്റ്റുകൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
പുതിയതായി അംഗീകാരം ലഭിച്ച എല്ലാ ഇംഗ്ലീഷ് ഭാഷാ പരീക്ഷകൾക്കും speaking, listening, reading, and writing എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.
CELPIP പൊതു പരീക്ഷകൾ കനേഡിയൻ ഭാഷാ ബെഞ്ച്മാർക്കിന് തുല്യമായ സ്കോർ കുറഞ്ഞത് 7 ഉണ്ടായിരിക്കണം. CAEL, Pearson PTE അക്കാദമിക് ടെസ്റ്റ് റിസൾട്ടിന് കുറഞ്ഞ സ്കോർ 60 ആണ്. കൂടാതെ വിദ്യാഭ്യാസ പരിശോധനാ സേവനത്തിന് (ETS) TOEFL iBT ടെസ്റ്റിന് കുറഞ്ഞത് 83 സ്കോർ ആവശ്യമാണ്.

വിദ്യാർത്ഥികൾ ഈ പരീക്ഷകൾ നേരിട്ട് നടത്തണം. എസ്‌ഡിഎസിലെ അപേക്ഷകർക്ക് ഓൺലൈൻ, റിമോട്ട് പ്രൊക്‌റ്റേർഡ് ടെസ്റ്റുകൾ സ്വീകരിക്കില്ല.
ഈ മാറ്റത്തിന് മുമ്പ്, ഐഇഎൽടിഎസ് ജനറൽ, ഐഇഎൽടിഎസ് അക്കാദമിക് എന്നിവ മാത്രമാണ് എസ്‌ഡിഎസിലെ അപേക്ഷകർക്കായി ഐആർസിസി അംഗീകരിച്ച ടെസ്റ്റുകൾ.
ഇന്ത്യൻ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ SDS 2018-ലാണ് ആരംഭിച്ചത്. ആന്റിഗ്വ, ബാർബുഡ, ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, സെനഗൽ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റഡി പെർമിറ്റ് പ്രോസസ്സിംഗ് വേഗത്തിലാക്കാൻ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സഹായിക്കുന്നു.