ഒട്ടാവ : പേരൻറ്റ്സ് ആൻഡ് ഗ്രാൻഡ് പേരൻറ്റ്സ് പ്രോഗ്രാം (പിജിപി) വഴി രാജ്യത്ത് എത്തിയ സ്ഥിര താമസക്കാരുടെ എണ്ണം 2022 ജനുവരിയെ അപേക്ഷിച്ച് ഈ ജനുവരിയിൽ ഏകദേശം 60% വർദ്ധിച്ചതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ റിപ്പോർട്ട് ചെയ്തു. 2022 ജനുവരിയിലെ 1,300 പേരെ അപേക്ഷിച്ച് 2023 ജനുവരിയിൽ 2,065 പുതിയ സ്ഥിര താമസക്കാരെ PGP സ്വീകരിച്ചിട്ടുണ്ട്.
2023-ൽ 28,500 സ്ഥിര താമസക്കാരെ പേരൻറ്റ്സ് ആൻഡ് ഗ്രാൻഡ് പേരൻറ്റ്സ് പ്രോഗ്രാം വഴി രാജ്യത്തേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. 2022-ൽ,രാജ്യത്ത് 27,255 സ്ഥിര താമസക്കാർ PGP വഴി എത്തി, ഇത് 2021-ലെ 11,740-ൽ നിന്ന് 132% കൂടുതലാണ്.
രാജ്യത്തെ ഇമിഗ്രേഷൻ ലെവൽ പ്ലാനുകൾ 2023-2025 ന് 2023-ൽ 465,000 സ്ഥിര താമസക്കാരെ സ്വാഗതം ചെയ്യുക എന്ന ലക്ഷ്യമുണ്ട്. 2023 ജനുവരിയിൽ കാനഡ 50,885 പുതിയ സ്ഥിര താമസക്കാരെ സ്വാഗതം ചെയ്തു, ഇത് കഴിഞ്ഞ വർഷം ജനുവരിയിൽ കാനഡയിലെത്തിയ 35,450 നേക്കാൾ 44% കൂടുതലാണ്.