ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ‘ ശ്വാസകോശ സംബന്ധമായ” രോഗം പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രോഗം ഏതെന്ന് അധികൃതര്‍ വ്യക്തമാക്കിയില്ലെങ്കിലും കൊവിഡ് 19 ആണെന്നാണ് നിഗമനം.
പ്യോംഗ്യാംഗിലുള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്നും തുടര്‍ച്ചയായി പരിശോധന നടത്തണമെന്നും ഭരണകൂടം നിര്‍ദ്ദേശിച്ചതായാണ് വിവരം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സമാന നടപടി ഏര്‍പ്പെടുത്തിയോ എന്ന് വ്യക്തമല്ല. രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ച വ്യക്തമായ ഡേറ്റകളൊന്നും ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏകദേശം 40 ലക്ഷത്തോളം പേര്‍ക്ക് ‘പനി” ബാധിച്ചെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂലായ് 29ന് ശേഷം ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.