ദുർഹം: ദുർഹം വിറ്റ്ബി സ്കൂളിൽ അക്രമത്തിൽ ഒരാൾ ആശുപത്രിയിലായതിനെ തുടർന്നുണ്ടായ ലോക്ക്ഡൌൺ പിൻവലിച്ചതായി ദുർഹം പോലീസ് അറിയിച്ചു. ഡ്രൈഡൻ ബൊളിവാർഡിലുള്ള ഫാദർ ലിയോ ജെ ഓസ്റ്റിൻ കാത്തലിക് സെക്കൻഡറി സ്‌കൂളിലാണ് സംഭവം നടന്നതിന് പോലീസ് പറഞ്ഞു.

സ്‌കൂൾ ലോക്ക് ഡൗണിലായിരുന്നെങ്കിലും ഇപ്പോൾ പിൻവലിച്ചു. ഒരാളെ ടൊറന്റോ ഏരിയാ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരയുടെയും സംശയിക്കപ്പെടുന്നവരുടെയും വിവരങ്ങൾ ഒന്നും ഇത് വരെയും പോലീസ് പുറത്തുവിട്ടിട്ടില്ല.