സ്കാർബറോ: സെബാസ്റ്റ്യൻ പൂവേലിലിന്റെ ഭാര്യ ലുഡ്‌വിന സെബാസ്റ്റ്യൻ നിര്യാതയായി. ഓഗസ്റ്റ് 24 ന് ആയിരുന്നു മരണം സംഭവിച്ചത്.
സാം (ട്രേസി), സീൻ (സ്വപ്ന) എന്നിവർ മക്കളാണ്. ലില്ലി, സാറ, സ്റ്റീഫൻ (പേരക്കുട്ടികൾ) Late ജൂലിയസ്, ക്ലോഡിയ മേരി, മൈക്കൽ, വിൽഫ്രഡ്, ജോസഫ് ജോളി എന്നിവർ സഹോദങ്ങൾ ആണ്.
ലുഡ്‌വിന സെബാസ്റ്റ്യൻ്റെ നിര്യാണത്തിൽ ടൊറന്റോ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി.
ഓഗസ്റ്റ് 29, ചൊവ്വാഴ്‌ച വൈകുന്നേരം 4.00 മുതൽ 8.00 മണി വരെ പൊതുദർശനത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ലൊക്കേഷൻ: ഓഗ്ഡൻ ഫ്യൂണറൽ ഹോം (4164 ഷെപ്പേർഡ് ഏവ് ഈസ്റ്റ്, സ്കാർബറോ, M1S 1T3)
ഓഗസ്റ്റ് 30 ബുധനാഴ്ച രാവിലെ 11:00 മണിണ് സംസ്കാര ശുശ്രൂഷ. സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറാൻ ചർച്ച് (115 അയൺവ്യൂ റോഡ് ടൊറന്റോ, ON M1K3A1), അടക്കം ക്രൈസ്റ്റ് ദി കിംഗ് കാത്തലിക് സെമിത്തേരിയിൽ (7770 Steeles Avenue East, Markham L6B 1A8) വച്ചാണ് ശുശ്രൂഷ നടക്കുക.