നയാഗ്രാ ഫാൾസ് : നയാഗ്ര മലയാളി സമാജം അംഗം നിര്യാതനായി. ചെട്ടികുളങ്ങര കുറ്റിയിൽ വീട്ടിൽ വേണു ശങ്കരൻകുട്ടി (49) യാണ് നിര്യാതനായത്. അർബുദരോഗബാധിതനായി ചികിത്സയിലായിരുന്ന വേണു ഇന്ന് പുലർച്ചെയാണ് നിര്യാതനായത്. ഭാര്യ ശാലിനി വേണു ശങ്കർ. മക്കൾ : അഭിജിത്ത് വേണു ശങ്കർ, അപൂർവ വേണു ശങ്കർ.
വേണു ശങ്കരൻകുട്ടിയുടെ നിര്യാണത്തിൽ നയാഗ്ര മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി.